കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രം

കൊല്ലം ജില്ലയിലെ ചവറ മേജര്‍ ശ്രീ കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ദേവി ക്ഷേത്രങളില്‍ ഒന്നാണ്. ഇവിടുത്തെ ചമയ വിളക്ക് ലോക പ്രശസ്തമായ ഒരു ആചാരമാണ്. ഭക്തസഹസങ്ങള്‍ക്ക് അഭയവും ആശ്വാസവും അരുള്ളുന്ന സാതികഭാവതില്ലുള്ള സ്വയുംഭുവായ വനദുര്‍‍ഗയുടെ പുണ്യപുരാതന ക്ഷേത്രമാണ് ചവറ ശ്രീ കൊറ്റംകുളങ്ങര ദേവിക്ഷേത്രം. തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കീഴിലുള്ള മേജര്‍ ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്‍റെ പേരില്‍തന്നെ ആത്മീയതയുടെ പരിപാവനത്വം തുളുമ്പി നില്‍ക്കുന്നു. ദുര്‍ഗ്ഗാ ദേവിയെ കൂടാതെ ശ്രീപരമേശ്വരന്‍, ശ്രീ മഹാഗണപതി,ശ്രീ ധര്‍മമശാസ്താവ് ,യക്ഷിയമമ,മാട൯ഭഗവാന്‍, നാഗരാജാവ്,എന്നിവര്‍ ഉപദേവതമാരായുണ്ട്